ആലപ്പുഴയിൽ തുറന്നു കിടന്ന ഓടയിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു.
ഓട തുറന്നാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.