മൈസൂർ കേരളസമാജത്തിന്റെ ‘കുടുംബസംഗമം 2K26’ ജൂണ്‍ 7ന് വെെകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ കേരള സമാജം കമ്മ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.
വെെകീട്ട് 5മണിക്ക് കോമഡി ഷോയോടെ ആരംഭിക്കുന്ന കുടുംബസംഗമത്തിൽ വിവിധങ്ങളായ കൊതിയൂറുന്ന ഭക്ഷണവിഭവങ്ങളും ഒരുക്കുന്നു. കുടുംബസംഗമത്തിൻ്റെ പ്രവേശന പാസ്സിന്റെ ഔപചാരിക വിതരണ ഉദ്ഘാടനം സമാജം സാംസ്കാരിക കേന്ദ്രത്തില്‍ വെച്ച് മുന്‍ പ്രസിഡണ്ടും വാക്മേറ്റിന്റെ ചെയര്‍മാനുമായ ബാസ്റ്റ്യന്‍ ജോസഫിന്, കണ്വീനന് ഇക്ബാല്‍ മണലൊടിയുടേയും മറ്റു സമാജം കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സമാജം പ്രസിഡണ്ട് പിഎസ് നായര്‍ കെെമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.