മെെസൂര്‍ കേരള സമാജത്തിൻ്റെ സ്പോര്‍ട്സ് മീറ്റില്‍ നടന്ന ബാഡ്മിന്‍റണ്‍ മത്സരത്തിൽ വിവിധ വിഭാഗത്തിലായി ഏകദേശം നാല്‍പ്പതോളം പേര്‍ മത്സരിച്ചു. മെെസൂര്‍ രാജരാജേശ്വരി നഗറിലുള്ള സ്പോര്‍ട്ട്സ് പാര്‍ക്ക് ബാഡ്മിന്‍റണ്‍ കോര്‍ട്ടിലാണ് മത്സരം നടത്തിയത്.

ഫെെനല്‍ മത്സരത്തില്‍ 50വയസ്സിന് മുകളിലുള്ള പുരുഷന്‍മാരുടെ ഡബിള്‍സ് മത്സരത്തില്‍ വിനോദ് പള്ളത്തേരി & സന്തോഷ് റാം ടീം ഒന്നാം സമ്മാനം നേടി. രാജേഷ് & സുരേഷ് ബാബു ടീം റണ്ണറപ്പുമായി.
പുരുഷന്‍മാരുടെ ഡബിള്‍സ് മത്സരത്തില്‍ കരണ്‍ & ഷമീര്‍ ടീം ഒന്നാം സമ്മാനവും, മിഥുന്‍ & സുരേഷ് ബാബു ടീം റണ്ണറപ്പുമായി.
മിക്സഡ് ഡബിള്‍സില്‍ സുജിത്ത് & ലെന്‍സി ടീം ഒന്നാം സമ്മാനം നേടി. ആര്യ രാജീവ് & കരണ്‍ റണ്ണറപ്പായി. സിംഗിള്‍സ് മത്സരത്തില്‍ കരണ്‍ ഒന്നാം സ്ഥാനവും വെെശാഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Related Posts