നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ചു. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ അറിയിച്ചു. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായി ഭരണപരിചയമുള്ള ആളാണെന്നും സീനിയർ നേതാവാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വന്നുകണ്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ല. സർക്കാർ തുർച്ചയാണ് – നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

Related Posts