കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബേക്കറി ജംഗ്ഷനിലെ അദ്ദേഹത്തിൻ്റെ വസതിയിൽ കൂടിക്കാഴ്ച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല.

അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ വി.ഡി. സതീശനായി ഒരുക്കിയിട്ടുള്ളത്.

Related Posts