നിയുക്ത കേരളം മുഖ്യമന്ത്രി ആയി തിരഞ്ഞെടുത്ത വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച്, കർണ്ണാടക മലയാളി കോൺഗ്രസ് കേക്ക് മുറിച്ച് ആഘോഷിച്ചു, ഇന്ദിരാനഗറിൽ നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ, അധ്യക്ഷത വഹിച്ചു.

കെ എം സി സംസ്ഥാന പ്രസിഡൻ്റ് സുനിൽ തോമസ് മണ്ണിൽ, ധർമ്മടത്ത് ശക്തമായ പോരാട്ടം കാഴ്ചവെച്ച്, കേരള ജനങ്ങളുടെ ശ്രദ്ധയും സ്നേഹവും പിടിച്ചു പറ്റിയ കേരളം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി അബ്ദുൽ റഷീദ് എന്നിവർ ഓൺ ലൈൻ വഴി ആശംസകൾ അർപ്പിച്ചു. കെ എം സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, രാജീവൻ കളരിക്കൽ, ഒ കെ അനിൽകുമാർ, ഷാജി ജോർജ്, സബീന അരുൺ, നിമ്മി രവീന്ദ്രൻ എന്നിവരും ആഘോഷ യോഗത്തിൽ പങ്കെടുത്തു.

Related Posts