സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലമായി മാറട്ടെയെന്ന് ആന്റണി. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ വി.ഡി.സതീശൻ എ.കെ.ആന്റണിയെ സന്ദർശിച്ചപ്പോഴായിരുന്നു ആൻറണിയുടെ ഇങ്ങനെ പറഞ്ഞത്. തെക്കേ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള നിയോഗം കോൺഗ്രസ് വി.ഡി.സതീശന് നൽകിയിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.
കോൺഗ്രസിന് വലിയ ഭൂരിപക്ഷമാണ് 2001ൽ കിട്ടിയത്. അപ്പോഴാണ് താൻ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആരവങ്ങൾ കെട്ടടങ്ങുകയും മാധ്യമങ്ങൾ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാൻ സർക്കാർ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്. മുഖ്യമന്ത്രിക്ക് ഡൽഹിക്കു പോകാൻ വിമാനടിക്കറ്റ് എടുക്കാൻ പറ്റാത്തവിധം സാമ്പത്തിക പ്രതിസന്ധിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തു. അതോടെ ആർപ്പുവിളിച്ചവരെല്ലാം തിരികയായിരുന്നു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുതെന്നും ആന്റണി പറഞ്ഞു.