നടിയെ ആക്രമിച്ച കേസിൻ്റെ നിയമപോരാട്ടങ്ങള്‍ക്കും തുടര്‍ നടത്തിപ്പിനുമായി ധനശേഖരണത്തിന് ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്) ആഹ്വാനം ചെയ്തു. സമാനമനസ്‌കരായ ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച ‘അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്’ എന്ന കൂട്ടായ്മയിലേക്കാണ് ഇപ്പോള്‍ ഡബ്ല്യുസിസി സംഭാവന ക്ഷണിച്ചിരിക്കുന്നത്.

ഈ കേസില്‍ പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ഒരു കൈത്താങ്ങ് നല്‍കേണ്ടത് ആവശ്യമാണെന്നും അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മള്‍ അവരോടൊത്തു ചേര്‍ന്ന് പോരാടുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് ട്രസ്റ്റിന് രൂപം നല്‍കിയതെന്നും ഡബ്ല്യൂസിസി അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ നിയമയുദ്ധത്തിന് സാമ്പത്തിക ചെലവുകള്‍ വളരെ കൂടുതലാണ്. കേസിൻ്റെ നടത്തിപ്പിനായി ട്രസ്റ്റിൻ്റെ അക്കൗണ്ടിലേക്ക് വരുന്ന പണം മാത്രമെ ഉപയോഗിക്കുകയുള്ളൂ. കേസില്‍ നീതി വിജയിക്കേണ്ടത് അതിജീവിതയുടെ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുടേയും ആവശ്യമാണെന്നും അത് ഉള്‍ക്കൊള്ളണമെന്നും ഡബ്ല്യൂസിസി അഭ്യര്‍ത്ഥിക്കുന്നു.

Related Posts