കാസർഗോഡ് ഭാവിവരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. വീട്ടിലെ ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്.
നാലു മാസം മുമ്പ് തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മണി കഴിഞ്ഞ ദിവസമാണ് മരിച്ചത്.