ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. സ്കോർ: ലക്നൗ 203.8 (20), ചെന്നൈ 208.5 (19.2). ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. പട്ടികയിൽ അവസാന സ്ഥാനത്താണ് ലക്നൗ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്നൗവിനായി ഓപ്പണർ ജോഷ് ഇംഗ്ലിസ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 33 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലിസിന്റെ മികവിൽ ആദ്യ ആറ് ഓവറിൽ തന്നെ ലക്നോ 91 റൺസ് നേടിയിരുന്നു. പിന്നീട് ചെന്നൈ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിൽ മിച്ചൽ മാർഷ് (10) വീണെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ഒന്നിന് 91 എന്ന നിലയിലായിരുന്നു ലക്നൗ. പിന്നീടെത്തിയ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ പിടിച്ചുനിന്ന ഷഹബാസ് അഹമ്മദിന്റെ ബാറ്റിംഗാണ് (25 പന്തിൽ 43*) ലക്നോവിന്റെ സ്കോർ 200 കടത്തിയത്. ജാമി ഓവർട്ടൻ മൂന്നും അൻഷുൽ കംബോജ് രണ്ടും നൂർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഞ്ജു സാംസണും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് നൽകിയത്. സഞ്ജു 14 പന്തിൽ 28 റണ്‍സും ഗെയ്ക്വാദ് 28 പന്തിൽ 42 റണ്‍സും നേടി.
ഉർവിൽ പട്ടേൽ 23 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 65 റണ്‍സെടുത്തു. കാർത്തിക് ശർമ 20 റണ്‍സും ഡെവാൾഡ് ബ്രെവിസ് പത്ത് റണ്‍സും നേടി. പുറത്താകാതെ ശിവം ദുബെ 15 റണ്‍സും പ്രശാന്ത് വീർ 18 റണ്‍സും നേടി.