കർണാടക സ്റ്റേറ്റ് പിയുസി പരീക്ഷയിൽ പതിനൊന്നാം റാങ്ക് നേടിയ ദേവാഞ്ജനയെ ശ്രീനാരായണസമിതി ആദരിച്ചു. ക്രൈസ്റ്റ് അക്കാദമിയിൽ പഠിച്ച ദേവാഞ്ജന 600ൽ 590 മാർക്ക് നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. ശ്രീനാരായണ സമിതി സോൺ 8ൻ്റെ മുൻ ജോയിന്റ് സെക്രട്ടറി സുമേഷ് കുമാറിൻ്റെ മകളാണ്.
മൈലസാന്ദ്ര ഗുരു മന്ദിരത്തിൻ്റെ 17മത് പ്രതിഷ്ഠാ വാർഷിക ചടങ്ങിൽവച്ച് ശ്രീനാരായണസമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, വിദ്യാജ്യോതി സ്കൂൾ ചെയർമാൻ ജെ.ഹരിദാസ്, കൃഷ്ണകുമാർ കടമ്പൂർ എന്നിവർ ചേർന്നാണ് ദേവാഞ്ജനയെ ആദരിച്ചത്.