ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന് ദാരുണാന്ത്യം. തീ​പി​ടി​ത്ത​ത്തി​ൽ രാ​ജ്കു​മാ​ർ (47) എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു നാ​ഗ​ർ​ഭാ​വി​യി​ൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. 4 പേ​ർ​ക്ക് പ​രി​ക്കുപറ്റി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹോ​ട്ട​ലി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അന്വേഷണം ആരംഭിച്ചു

Related Posts