തമിഴ്നാട്ടിൽ എല്ലാം വിജയ്ക്ക് അനുകൂലം. തമിഴ്നാട്ടിൽ ടി.വി.കെ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതയേറി. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്നും അണ്ണാ ഡി.എം.കെ പിന്മാറിയതായാണ് വിവരം.
പുതുച്ചേരിയിൽ കഴിഞ്ഞിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ എന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
അണ്ണാ ഡി.എം.കെ പിൻവാങ്ങുന്നതിൻ്റെ സൂചനയായിട്ടാണ് ഇത് തമിഴക രാഷ്ട്രീയം കാണുന്നത്. വൈകിട്ട് 4 നാണ് വി.സി.കെയുടെ തീരുമാനം. ടി.വി.കെയ്ക് അനുകൂലമാകും കാര്യങ്ങൾ എന്നാണ് സൂചന.
ഭൂരിപക്ഷം തികയ്ക്കാൻ 2 സീറ്റുകൾ മാത്രം ആവശ്യമുള്ള വിജയ്യുടെ ടി.വി.കെ. യ്ക്ക് വി. സി. കെ. യുടെ രണ്ട് എം.എൽ.എമാർ പിന്തുണ നൽകാനാണ് സാദ്ധ്യത.