പത്തനംതിട്ടയിൽ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട തട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. യുവതി ഇയാള്‍ക്കെതിരെ എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

നഗ്‌ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തതായും വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു .

Related Posts