നേമം കുളക്കുടിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. നേമം കുളക്കുടിയൂര്‍ക്കോണത്ത് പദ്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ആര്യ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു ധ്രുവന്‍. ഇന്നലെ വൈകീട്ട് നഴ്‌സറി വിട്ടുവന്നശേഷം രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം വീട്ടുമുറ്റത്ത് ധ്രുവന്‍ കളിക്കുന്നുണ്ടായിരുന്നു.

പെയിൻ്റിങ് തൊഴിലാളിയായ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. ആര്യ വീട്ടുജോലികൾ ചെയ്യുന്നതിനിടയിൽ വന്നപ്പോള്‍ ധ്രുവിക മാത്രമാണ് മുറ്റത്തുണ്ടായിരുന്നത്. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. കിണറിന് സമീപം ഒരു കസേര കണ്ടതോടെയാണ് അന്വേഷണം അവിടെ നടത്തിയത്.

അഗ്‌നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുന്‍പ് ധ്രുവന്‍ തൻ്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതിനെ കിണറ്റിൽ നിന്നും എടുക്കാന്‍ കുട്ടി ശ്രമം നടത്തിയെന്നാണ് അനുമാനം

Related Posts