24 മണിക്കൂറിനകം മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഘടകകക്ഷികളുടെ പിന്തുണയും എംഎൽഎമാരുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകുമെന്ന് മുരളീധരൻ പറഞ്ഞു.
പ്രകടനം നടത്തിയതുകൊണ്ടോ ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ കാര്യമില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രതിഷേധം തുടരും. അത് കഴിഞ്ഞാൽ പ്രതിഷേധങ്ങൾ അടങ്ങുമെന്നും മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി തീരുമാനത്തിൽ സീനിയോരിറ്റിയൊന്നും ബാധകമാകേണ്ട കാര്യമില്ലെന്നും തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് എഐസിസി നിരീക്ഷകരെ അഭിപ്രായമറിയിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.