26 കാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്തു. ബെം​​ഗളൂരുവിലെ ബിഡദിയിലാണ് സംഭവം. 15 കാരൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തു.

15 കാരൻ്റെ പിതാവിൻ്റെ പരാതിയിൽ ബിഡദി സ്വദേശിനിയായ എച്ച്.എൻ. ശോഭയ്ക്കെതിരെയാണ് കേസെടുത്തത്. ആൺകുട്ടിയുടെ വീട്ടുകാർ യുവതിയുമായുള്ള ബന്ധം എതിർത്തിരുന്നു. ഇതിൽ മനംനൊന്താണ് 15 കാരൻ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 24-നാണ് കുട്ടി വിഷം കഴിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ആൺകുട്ടിയുടെ പിതാവിൻ്റെ കടയിലെ ജീവനക്കാരിയായിരുന്നു ശോഭ. വിദ്യാർത്ഥിക്ക് ശോഭയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശോഭയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ മാർച്ചിൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശോഭയെ വിളിച്ചു വരുത്തി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, യുവതി സോഷ്യൽ മീഡിയ വഴി കുട്ടിയുമായി വീണ്ടും ബന്ധം തുടർന്നു. യുവതിയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ കുട്ടി വീട് വിട്ടിറങ്ങി സുഹൃത്തിൻ്റെ വീട്ടിൽ താമസിക്കുകയായിരുന്നു.

Related Posts