ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യ യു​വ​തി​യു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും ക​വ​ർ​ന്നു. ഏ​ഴ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മ​ന്ത്രാ​ല​യ സ്വ​ദേ​ശി​നി ച​ന്ദ്രി​ക​യു​ടെ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ബാംഗ്ലൂർ ചി​ക്ക്പേ​ട്ട് മാ​ർ​ക്ക​റ്റി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ച​ന്ദ്രി​കയുടെ സ​ഹോ​ദ​രനും കൂടെയുണ്ടായിരുന്നു.

ചി​ക്ക​പേ​ട്ടിലെ തി​ര​ക്ക്ക​ണ്ട് ച​ന്ദ്രി​ക ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ അ​ഴി​ച്ച് ബാ​ഗി​നു​ള്ളി​ലെ പേഴ്‌സിൽ സൂ​ക്ഷി​ച്ചു. 20,000 രൂ​പ​യും പേഴ്‌സിൽ ഉണ്ടായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​വ​ന്യൂ റോ​ഡി​ന് സ​മീ​പം ന​ട​ന്നു​പോ​കുമ്പോ​ൾ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ച​ന്ദ്രി​ക​യു​ടെ അ​രി​കി​ലെ​ത്തി തി​ര​ക്കു​ണ്ടാ​ക്കിയിരുന്നു. പെ​ട്ടെ​ന്ന്തന്നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് യുവാക്കൾ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഇതിൽ സംശയം തോ​ന്നിയ ച​ന്ദ്രി​ക ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേഴ്‌സ് ന​ഷ്ട​പ്പെ​ട്ട കാര്യം അ​റി​യു​ന്ന​ത്. ബാ​ഗ് മു​റി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

Related Posts