കാലാവധി തീരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ ആര്‍.എന്‍. രവി പിരിച്ചുവിട്ടു. മമത ബാനർജി രാജിവയ്ക്കാൻ തയാറാവാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടി. 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തായറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളിൽ സൃഷ്ടിക്കുന്നത്. 294 അംഗ സഭയിൽ 80 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂൽ കോൺഗ്രസിനു നേടാനായത്. വരും ദിവസങ്ങളിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയാറാകാതെ നിൽക്കുന്നത്.‌‌ ഗവർണർ തന്നെ പുറത്താക്കട്ടെ എന്നാണ് മമതയുടെ വാദം. നാളെ ഗവർണർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

Related Posts