മുംബൈയിലെ പൈധുനിയിൽ ഡോക്കാഡിയ കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അബ്ദുള്ള ഡോക്കാഡിയ (44), ഭാര്യ നസ്രിൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
ഇവരുടെ ശരീരത്തിലും കഴിച്ച തണ്ണിമത്തനിലും എലിവിഷത്തിൻ്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡിൻ്റെ സാന്നിധ്യമാണ് നാലുപേരുടെയും മൃതദേഹങ്ങളിലും തണ്ണിമത്തൻ സാമ്പിളുകളിലും കണ്ടെത്തിയത്. ഇതോടെ, ഇത് വെറുമൊരു ഭക്ഷണവിഷബാധയാണെന്ന പ്രാഥമിക നിഗമനം അധികൃതർ തള്ളി. ഏപ്രിൽ 26നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തലേദിവസം രാത്രി എല്ലാവരും തണ്ണിമത്തൻ കഴിച്ചിരുന്നതിനാൽ, പഴത്തിലെ വിഷാംശമാകാം മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

Related Posts