ബെംഗളൂരു ശിവാജി നഗറിൽ മതിലിടിഞ്ഞുവീണ് മരിച്ച കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തിയാണ് ധനസഹായം നൽകിയത്. അപകടത്തിൽ മരിച്ച രാമമംഗലം കിഴുമുറിയിൽ മരിച്ച സ്മിത രഘുവിൻ്റെ വീട്ടിലെത്തി മന്ത്രി ചെക്ക് കൈമാറുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയ്ക്ക് പുറമെ, മന്ത്രി തൻ്റെ വ്യക്തിപരമായ വകയായി 5 ലക്ഷം രൂപ കൂടി മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകി. ഓരോ കുടുംബത്തിനും ഇതോടെ 10 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. പരിക്കേറ്റവർക്ക് സർക്കാർ വക ഒരു ലക്ഷം രൂപയും മന്ത്രിയുടെ വക ഒരു ലക്ഷം രൂപയും ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വീതവും നൽകി.

Related Posts