മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് തലസ്ഥാനത്തു ചേരും. രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നലെയാണ് കേരളത്തിലെത്തിയത്. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിക്കാനിടയുണ്ട്.