ബംഗളൂരു മലയാളി ഫോറം, കേരള ഗവൺമെന്റ് സാംസ്കാരിക വകുപ്പിൻ്റെ മലയാളം മിഷനുമായി ചേർന്ന് അവധിക്കാല മലയാളം ക്ലാസ്സ് ആരംഭിക്കുന്നു. മെയ് 10 ഞായറാഴ്‌ച മുതൽ മെയ് 24 വരെ എല്ലാ ദിവസവും വൈകീട്ട് മൂന്ന് മണി മുതൽ നാല് മണി വരെ ആണ് ക്ലാസ്.

പ്രായ പരിധി ഇല്ല. മെയ് 10 ഞായറാഴ്ച രാവിലെ 11 മണിക്ക് അസോസിയേഷൻ്റെ ഓഫിസിൽ വച്ച് മലയാളം ക്ലാസിൻ്റെ ഉദ്ഘാടനം നടക്കും.
ക്ലാസുകളിൽ പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ട നമ്പർ 98801 29349, 81473 86195.

Related Posts