വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. കോ​ൺ​ഗ്ര​സി​ന് പു​റ​മെ മ​റ്റ് ചി​ല ചെ​റു​ക​ക്ഷി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നാ​ളെ രാ​വി​ലെ 11:30-ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജ​യ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. ചെ​ന്നൈ പ​ട്ടി​ന​മ്പാ​ക്ക​ത്തെ വ​സ​തി​യി​ൽ ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് അ​ന്തി​മ​രൂ​പ​മാ​യി. വി​ജ​യ്‌​ക്കൊ​പ്പം ഒ​മ്പ​ത് മ​ന്ത്രി​മാ​രും നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും.
ആ​റ് പ​തി​റ്റാ​ണ്ടു​കാ​ലം ത​മി​ഴ് രാ​ഷ്ട്രീ​യം ഭ​രി​ച്ച ഡി​എം​കെ-​എ​ഐ​എ​ഡി​എം​കെ സ​ഖ്യ​ങ്ങ​ളെ ത​റ​പ​റ്റി​ച്ചാ​ണ് ടി​വി​കെ​യു​ടെ ഈ ​കു​തി​പ്പ്. 234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​മി​ഴ്‌​നാ​ടി​നെ അ​മ്പ​ര​പ്പി​ച്ച​ത്.

Related Posts