ബെം​ഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ ത്യശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ 47കാരി മരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. പ്രതി കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണ ഇപ്പോൾ ഒളിവിലാണ്.

ദീപക് കൃഷ്ണ ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ സമീപിച്ചെന്നും എതിർത്തതിൻ്റെ വൈരാഗ്യത്തിൽ മർദിച്ചതെന്നുമാണ് എഫ്ഐആർ. കർണാടക പൊലീസ് തൃശൂരിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Related Posts