പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. അതിശക്തമായ സർക്കാർ വിരുദ്ധ കൊടുങ്കാറ്റാണ് കേരളത്തിൽ കണ്ടത്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശക്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് കഴിയാതെപോയി – അദ്ദേഹം പ്രതികരിച്ചു.

സിപിഐഎം തെറ്റായ നടപടികൾ തിരുത്തണം. എന്ത് ചെയ്താലും ചോദിക്കാൻ ആളില്ലെന്ന നിലപാടാണ് പരാജയത്തിന് കാരണം. എൽഡിഎഫ് തകരണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം. മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റിയ തെറ്റ് യുഡിഎഫിന് പറ്റരുത്. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ ആയിരിക്കണം ആദ്യ പരിഗണന വേണ്ടത്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും എ കെ ആൻ്റണി കൂട്ടിച്ചേർത്തു

Related Posts