കോട്ടയം നഴ്‌സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന് പിന്നാലെ കണ്ണൂരിൽ നിന്നും സമാനമായ വാർത്ത. പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കി. 12-ാം തീയതിയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.

കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നിഹാലിനെ പ്ലസ് ടു വിദ്യാർഥികളായ അഞ്ചുപേർ ചേർന്ന് മർദ്ദിച്ചു. ആക്രമണത്തിൽ മുഹമ്മദ് നിഹാലിൻ്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്.

സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്കു എതിരേ കൊളവല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സീനിയർ വിദ്യാർഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സീനിയർ വിദ്യാർഥികൾ മുഹമ്മദ് നിഹാലിനെ മർദ്ദിച്ചത്. പരിക്കേറ്റ നിഹാൽ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിലാണ് .

Related Posts