കർണാടക നായർ സർവീസ് സൊസൈറ്റി വിമാനപുര കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ‘വിമാനപുര പൂരം 2026’ കുന്ദലഹള്ളിയിലുള്ള സി എം ആർ ഐ ടി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പ്രശസ്ത സിനിമ നടനും പ്രൊഡ്യൂസറുമായ സെവൻരാജ്, കെ എൻ എസ്സ് എസ്സ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി. വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണവും മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും, അമ്മ മ്യൂസിക് കണ്ണൂർ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവ അരങ്ങേറി.

കരയോഗം പ്രസിഡണ്ട് പത്മകുമാർ, സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ അനിൽ പത്മനാഭൻ, മഹിളാ വിഭാഗം ജയധാര വൈസ് പ്രസിഡണ്ട് സിന്ധു പത്മകുമാർ, സെക്രട്ടറി ഗീത അനിൽ ആഘോഷ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് ബാലൻ, ടി പി രവീന്ദ്രൻ, സതീശൻ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts