ഐ​പി​എ​ല്ലി​ൽ ടീ​മാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ മി​ത്ത​ൽ കു​ടും​ബ​വും സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദാ​ർ പൂ​ന​വാ​ല​യും ചേ​ർ​ന്ന് സ്വ​ന്ത​മാ​ക്കി. ഏ​ക​ദേ​ശം 13,000 കോ​ടി​യി​ല​ധി​കം രൂ​പയ്ക്കാണ് (1.65 ബി​ല്യ​ൺ ഡോ​ള​ർ) ടീമിനെ ഏ​റ്റെ​ടുത്തത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലൊ​ന്നാ​ണ് ഇ​ത്.

ഇതിൽ 75 ശ​ത​മാ​നം ഓ​ഹ​രി​ക​ളും മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​മാ​യി​രി​ക്കും. ഏ​ക​ദേ​ശം 18 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് അ​ദാ​ർ പൂ​ന​വാ​ല സ്വ​ന്ത​മാ​ക്കു​ന്ന​ത്. ബാ​ക്കി വരുന്ന ഏ​ഴ് ശ​ത​മാ​നം ഓ​ഹ​രി മ​നോ​ജ് ബ​ദാ​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ല​വി​ലെ നി​ക്ഷേ​പ​ക​ർ​ക്കാണ്.

Related Posts