ബി​ജെ​പി നേ​താ​വ് യോ​ഗേ​ഷ് ഗൗ​ഡ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ വി​ന​യ് കു​ൽ​ക്ക​ർ​ണി​യെ അ​യോ​ഗ്യ​നാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി കഴിഞ്ഞ ദിവസം പു​റ​ത്തി​റ​ക്കി. മു​ൻ​മ​ന്ത്രി​കൂ​ടി​യാ​യ വി​ന​യ് കു​ൽ​ക്ക​ർ​ണി കേ​സി​ൽ ജീ​വ​പ​ര​ന്ത്യം ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്.
ധാ​ർ​വാ​ഡി​ലെ ബി​ജെ​പി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം യോ​ഗേ​ഷ് ഗൗ​ഡ​റെ 2016 ജു​ൺ 15 നു ​കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. അ​യോ​ഗ്യ​നാ​ക്കിയതോടെ ധാ​ർ​വാ​ഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കേസിൽ വിനയ് ഉൾപ്പെടെ 16 പേർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.

Related Posts