കേരളം ആര് ഭരിക്കുമെന്ന് മറ്റന്നാൾ അറിയാം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിൻ്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.

43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. `ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.

Related Posts