മാർച്ച് 14 ന് തിയറ്ററുകളിൽ ആരണ്യം തിയറ്ററുകളിൽ എത്തും. എസ് എസ് മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ചത്രമാണ് ‘ആരണ്യം.’ ചിത്രത്തിൻ്റെ കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്.
രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്നു. പ്രശസ്ത നടനായ എംജി സോമൻ്റെ മകൻ സജി സോമൻ വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സജി സോമൻ, ലോനപ്പൻ കുട്ടനാട്, പ്രമോദ് വെളിയനാട്. ദിവ്യ, ഡോക്ടർ ജോജി, ടോജോചിറ്റേറ്റുകളം.,സോണിയ മർഹാർ, ആൻസി, ലൗലി, ദാസ് മാരാരിക്കുളം, ജോൺ ഡാനിയൽ, രഞ്ജിത്ത് നമ്പൂതിരി, മൈത്രി,ജിനു, വർഷ, ബേബിഎടത്വാ, സത്യൻ, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി, സുമിനി, അർജുൻ, ജബ്ബാർ, അനന്തു എന്നിവരാണ് അഭിനേതാക്കൾ.