നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവരും. സർവേഫലങ്ങളെക്കാൾ എക്സിറ്റ് പോളുകൾക്കു വിശ്വാസ്യത കൂടുതലാണ് എന്നതിനാൽ ഇന്നു പുറത്തുവരുന്ന ഫലങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കും ആകാംക്ഷ ഏറെയാണ്. വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു; യുഡിഎഫിനും എൽഡിഎഫിനും സാധ്യത കൽപിക്കപ്പെട്ടു. ചിലതിൽ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു. ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത് എൽഡിഎഫ് തുടർഭരണമാണ്, ഫലം വന്നപ്പോൾ അതു യാഥാർഥ്യമാകുകയും ചെയ്തു.