ഇന്ത്യന്‍ ടി20 ടീമിൻ്റെ പുതിയ നായകനാകാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഓപ്ഷന് ശ്രേയസ് അയ്യരാണെന്നാണ് വീരേന്ദര്‍ സെവാഗ്. കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ വരേണ്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമുക്ക് ലഭ്യമായിട്ടുള്ള ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍. അദ്ദേഹം ദേശീയ ടീമിലെ സ്ഥിരാംഗമാണ്. സാഹചര്യങ്ങളെ വളരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്’, സേവഹ് പറഞ്ഞു.
ഇതിനകം തന്നെ വിവിധ ടീമുകളെ ഫൈനലുകളിലേക്കും കിരീടങ്ങളിലേക്കും ശ്രേയസ് നയിച്ചിട്ടുണ്ട്. കൂടാതെ ശ്രേയസിന് സ്ഥിരതയുള്ള താരം കൂടിയാണ് അദ്ദേഹം, ക്യാപ്റ്റന്‍സി റോള്‍ അര്‍ഹിക്കുകയും ചെയ്യുന്നുണ്ട് – സെവാഗ് ചൂണ്ടിക്കാട്ടി.