സംസ്ഥാനത്ത് പാല്‍ വില വർദ്ധിക്കും. പാലിന് വില കൂട്ടുന്നതിന് സർക്കാർ അനുമതി നല്‍കി. ലിറ്ററിന് 4 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന. മില്‍മ പാലിന് വില വർധിപ്പിക്കാൻ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതല്‍ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ശുപാർശ.

ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സില്‍ വിലവർദ്ധനവില്‍ അന്തിമ തീരുമാനം ഉണ്ടാകും. പാല്‍ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ മില്‍മയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു.

പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. നേരത്തെ മില്‍മ നല്‍കിയ കത്തിന് അനുകൂല മറുപടി സർക്കാർ നല്‍കിയിരുന്നില്ല.

Related Posts