ബെംഗളൂരു ഇന്ദിരാനഗർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. മേയ് 1ന് വൈകിട്ട് 7ന് ജോർജിയൻ പ്രഭാഷണത്തിന് വിജയനഗർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.സൈമൺ ജോയ് നേതൃത്വം നൽകും. 2ന് രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, ആശീർവാദം.
തിരുനാൾ ദിനമായ 3ന് രാവിലെ 8ന് മൂന്നിൻമേൽ കുർബാനയ്ക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, ആശീർവാദം, നേർച്ച വിരുന്ന് എന്നിവയുമുണ്ടാകുമെന്ന് വികാരി ഫാ. കോശി തോമസ്, സെക്രട്ടറി അലക്സ് ജോസഫ്, ട്രഷറര്‍ സാജൻ തോമസ്, പെരുന്നാൾ കൺവീനർ ലിജു ജോൺ എന്നിവർ അറിയിച്ചു. ഫോൺ 9844031401