മേയ് ദിന അവധി തിരക്കിനോടനുബന്ധിച്ച് കർണാടക ആർടിസി നാളെ ബെംഗളൂരുവിൽ നിന്ന് കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ ബസ് സർവീസ് നടത്തും. മജസ്റ്റിക്, സാറ്റലൈറ്റ്, ശാന്തിനഗർ എന്നീ ടെർമിനലുകളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക.
കേരളം, തമിഴ്നാട്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് 70 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുക. മേയ് 3ന് ബെംഗളുരുവിലേക്ക് തിരിച്ചും സ്പെഷൽ സർവീസുകൾ ഉണ്ടാകും.