മുഖ്യമന്ത്രി ചർച്ചകൾ വിലക്കി കെപിസിസി. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾ കോൺ​ഗ്രസിൽ ശക്തമാവുന്നതിനെ തുടർന്നാണ് കെപിസിസിയുടെ അറിയിപ്പ്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകരും കോൺഗ്രസ് നേതാക്കളും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുല്ലെന്നും അത്തരം പ്രസ്താവനകളിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്ത പക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു.

Related Posts