ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന
സാഹിത്യസമാഹാരമായ ‘വൈഖരി’യുടെ പ്രകാശനം മെയ് 03 ഞായറാഴ്ച വൈകിട്ട്
3:30 മുതൽ ഇന്ദിരാനഗർ. ഇ സി എ ഹാളിൽ നടക്കും. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കണ്ണൂർ യൂണിവേഴ്സിറ്റി അസി. പ്രൊഫസ്സർ ഡോ. റഫീഖ് ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും.
ബെംഗളൂരുവിലെ നാല്പതിലധികം എഴുത്തുകാരുടെ കഥകളും, കവിതകളും, ഓർമ്മക്കുറിപ്പുകളും, സാഹിത്യത്തിൻ്റെ നാൾവഴികളും ചരിത്രവും ഉൾപ്പെടുന്ന ലേഖനങ്ങളും ഉള്ളടക്കമാകുന്ന വൈഖരി സാഹിത്യസമാഹാരം റൈറ്റേഴ്സ് ഫോറത്തിൻ്റെ 27 ആം വാർഷികോപഹാരം കൂടിയാണ്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രകാശന പരിപാടിയിൽ സംബന്ധിക്കും. റൈറ്റേഴ്‌സ് ഫോറത്തിൻ്റെ പ്രഥമ പ്രസിദ്ധീകരണ സംരംഭമാണ് ‘വൈഖരി’ സാഹിത്യ സമാഹാരമെന്ന് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി എന്നിവർ അറിയിച്ചു.