നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലധികം ചിത്രങ്ങൾ വരച്ച പ്രശസ്ത ചിത്രകാരൻ മോപ്പസാംഗ് വാലത്ത് (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എറണാകുളം ചേരാ നെല്ലൂർ സ്വദേശിയായ അദ്ദേഹം കോട്ടയം പുത്തനങ്ങാടി ഐശ്വര്യ ഗാർഡൻസിലായിരുന്നു താമസം.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയത്ത് വെച്ച് നടത്തും. നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലേറെ ചിത്രങ്ങൾ വരച്ച അദ്ദേഹം ജലച്ഛായ മാധ്യമത്തിൽ അമൂർത്ത ശൈലിയും റിയലിസ്റ്റിക് ശൈലിയും ഒരേ പോലെ പരീക്ഷിച്ചു.
കോവിഡ് ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്കിൽ ലൈവായി വരച്ച സെവൻ പിഎം ലൈവ് ഏറെ ശ്രദ്ധേയമാണ്. കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതിൽ പ്രത്യേക താത്പര്യം പുലർത്തിയ അദ്ദേഹം തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്ര പരമ്പരകൾ ചെയ്തിട്ടുണ്ട്.