പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്നുവേട്ട. രണ്ടുകിലോയോളം വരുന്ന എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ. (35), അടിവാരം സ്വദേശിനി ഫാത്തിമ സസ്‌റിൻ എന്നിവരാണ് പിടിയിലായത്. ഏകദേശം മൂന്നുകോടിയോളം രൂപ വിപണിയിൽ വിലവരുന്ന നിരോധിത മയക്കുമരുന്നാണ് പിടിച്ചത്. കാറിൻ്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. ഇൻ്റലിജൻസ് രഹസ്യവിഭാഗവും എക്സൈസും ചേർന്നാണ് പരിശോധന നടത്തിയത്.

Related Posts