ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍. 108 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവരാണ് പിടിയിലായത്. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതിയായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.
യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാസലഹരിയെത്തിക്കുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. ചേവായൂര്‍ പോലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.