നൈറ്റി ധരിച്ചതിന് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. കർണാടകയിലെ ബെലഗാവ് ഖാനാപുരിലെ ഹത്തരവാദ ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ കൃഷ്ണ പാട്ടീലാണ് ഭാര്യ മഞ്ജുള പാട്ടീലിനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി തീ പൊള്ളലേറ്റ മഞ്ജുളയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ബെലഗാവ് ബ്രിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മഞ്ജുള.
ബെലഗാവിലെ ഹത്തരവാദ ഗ്രാമത്തിലാണ് കൃഷ്ണ പാട്ടീലും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ നൈറ്റി ധരിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഭർത്താവിന്റെ എതിർപ്പ് വകവയ്ക്കാതെ മഞ്ജുള നൈറ്റി ധരിച്ചു. ഇതിൽ പ്രകോപിതനായ കൃഷ്ണ പാട്ടീൽ ഭാര്യയെ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ മഞ്ജുള സഹായത്തിനായി ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മഞ്ജുളയെ ആശുപത്രിയിലെത്തിച്ചത്.