സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 640 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണ്ണത്തിൻ്റെ വില 64,480 രൂപയായി. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ ഒരു പവന് സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 7980 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 6585 രൂപയാണ്. സീസണിലെ ഉയർന്ന ഡിമാൻഡും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും യു.എസ് സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണമായത്.