എ​റ​ണാ​കു​ളം ത​മ്മ​ന​ത്തെ പ്രീ​സ്‌​കൂ​ളി​ൽ നി​ന്നും വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘ​ത്തി​ലെ കു​ട്ടി മു​ങ്ങി​മ​രി​ച്ചു. അ​ഞ്ചു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ദ​മാ​ണ് മ​രി​ച്ച​ത്. കി​ഴ​ക്ക​മ്പ​ലം പ​ഴ​ങ്ങ​നാ​ട്ടെ ജം​ഗി​ൾ പാ​ർ​ക്കി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. ഈ ​പാ​ർ​ക്കി​ന് പു​റ​ത്തെ കാനയിലാ​ണ് കു​ട്ടി വീ​ണ​ത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാനയിൽ വീണ നിലയിൽ കണ്ടെത്തിയത്.

കാനയിൽ നിന്നും ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനയിൽ വെള്ളം കെട്ടിക്കിടന്നിരുന്നതായും കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് സൂചന.

Related Posts