വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യയെ കണ്ടെത്തി. 45-കാരനായ മാനു ഇന്നലെ ജോലി കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആന ആക്രമിച്ചതെന്ന് കരുതുന്നു. ഇതിനിടെ, മാനുവിൻ്റെ ഭാര്യ ചന്ദ്രിയെ കാണാനില്ലെന്ന് പ്രചാരണം നടന്നു,
ഇതോടെ, നാട്ടുകാർ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിഇരുവരും ഒരുമിച്ച് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവരുമ്പോഴാണ് ആക്രണം നടന്നതെന്നാണ് കരുതിയത്. എന്നാൽ, ചന്ദ്രിക മറ്റൊരു കോളനിയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്.
ഇന്നു രാവിലെയാണ് മാനുവിൻ്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന തുമ്പികൈകൊണ്ട് മാനുവിനെ വലിച്ചെറിയുകയായിരുന്നുവെന്ന് കരുതുന്നു. അത്തരമൊരു ആക്രമണം നടന്നതിൻ്റെ സുചനയാണുള്ളത്.