തൃശ്ശൂർ കോടാലിയിൽ പാമ്പിൻ്റെ കടിയേറ്റ് മരിച്ച രണ്ടാം ക്ലാസുകാരൻ ആൽജോയ്ക്ക് യാത്രയയപ്പ് നൽകി നാട്. മൃതദേഹം വീടിന് സമീപമുള്ള പള്ളിയിൽ സംസ്കരിച്ചു. നിലവിളിച്ചു കരഞ്ഞ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല
പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിൻ്റെ ആരോഗ്യനിലയിലെ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയു‌ടെ മൂത്ത സഹോദരൻ അനോഷ് മിഴി തുറന്നത് നാടിനും വീടിനും ആശ്വാസമായി. അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Posts