തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന പേരിൽ പ്രചരിക്കുന്ന പരസ്യവുമായാണ് താരത്തിൻ്റെ ചിത്രം ചേർത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പിൽ ആരും വീഴരുതെന്ന് അജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഈസി പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജുവര്‍ഗീസിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.