ബാംഗ്ലൂരിലെ സംഗീത പ്രേമികൾക്ക് അവസരമൊരുക്കി കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കരോക്കേ രംഗത്തിലെ പ്രമുഖനായ ഡി.സുധീരൻ സിംഗപ്പൂർ ഉത്ഘാടനം ചെയ്തു.
കേരള സമാജം പ്രസിഡണ്ട് ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, വനിതാ വിഭാഗം ചെയർപേർസൺ സുധ വിനേഷ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.
ബാംഗ്ലൂരിലെ കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിച്ച സംഗീതസന്ധ്യയിൽ 43 ഗായകർ വിവിധ ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചു.