ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോണിൻ്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു.
വിഷുക്കണി കിറ്റുകളുടെ വിതരണ ഉത്ഘാടനം കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി വിനു ജി നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ അജയൻ എം ബി അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ് കൃഷ്ണൻ, ജോയിന്റ് കൺവീനർ മാരായ മുകേഷ്, മനോജ്, വേണുഗോപാൽ, വിപിൻരാജ്, വനിതാ വിഭാഗം ചെയർപേഴ്സൺ ആശ വിജയഗോപാൽ, കൺവീനർ ഷൈനി, വൈസ് ചെയ്പേഴ്സൺ അനു വിപിൻ തുടങ്ങിയവർ സംബന്ധിച്ചു.
കൊന്നപ്പൂവ്, ചക്ക, മാങ്ങ, വെള്ളരി, കശുമാങ്ങ തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.